
Perinthalmanna Radio
Date: 14-10-2025
പെരിന്തൽമണ്ണ: തേക്കിൻകോട് വട്ടപ്പാറ പ്രദേശത്തും പുലിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാത്രി 11 മണിയോടെയാണ് പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് നിലമ്പൂർ ആർ. ആർ. ടി ഡെപ്യൂട്ടി മനോജ് കുമാർ, കേരള വനംവകുപ്പ് സർപ്പ റെസ്ക്യൂവറും ട്രോമാ കെയർ സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനുള്ള തെളിവുകൾ ഒന്നും പ്രദേശത്ത് നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും നാട്ടുകാരോട് ജാഗ്രത പാലിക്കണമെന്നും പുലിയെ കണ്ടതായി പറയുന്ന പ്രദേശങ്ങളിലെ പൊന്തകളും കടുംവെട്ടി വൃത്തിയാക്കാനും അധികൃതർ നിർദേശിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
