മങ്കട ഉപജില്ലാ കലോത്സവം പരിയാപുരത്ത് തുടങ്ങി

Share to

Perinthalmanna Radio
Date: 14-11-2023

അങ്ങാടിപ്പുറം: മങ്കട ഉപജില്ലാ കലോത്സവം പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുഖ്യാതിഥിയായിരുന്നു.

സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് വാമറ്റത്തില്‍, എഇഒ മിനി ജയൻ, മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. ജുവൈരിയ, ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസ്, അസീസ് പട്ടിക്കാട്, ടി.കെ. ശശീന്ദ്രൻ, ജാഫര്‍ വെള്ളക്കാട്ട്, സുനില്‍ ബാബു വാക്കാട്ടില്‍, ഫൗസിയ തവളേങ്ങല്‍, വിൻസി അനില്‍, കെ. ദിലീപ്, പഞ്ചായത്ത് അംഗങ്ങളായ അനില്‍ പുലിപ്ര, വിജയകുമാരി, അൻവര്‍ സാദത്ത്, രത്നകുമാരി, പിടിഎ പ്രസിഡന്‍റുമാരായ സാജു ജോര്‍ജ്, സല്‍മാൻ ഫാരിസ്, എ.പി. ബിജു, അജിത് കുമാര്‍, വി. അസീസ്, എം. ഉസ്മാൻ, സ്കൂള്‍ പ്രിൻസിപ്പല്‍ പി.ടി. സുമ എന്നിവര്‍ പ്രസംഗിച്ചു. വില്‍സണ്‍ ജോസഫ് രചനയും സംഗീതവും നിര്‍വഹിച്ച്‌ പരിയാപുരത്തെ 32 വിദ്യാര്‍ഥികള്‍ അണിനിരന്ന സ്വാഗതഗാനവും പുലാമന്തോള്‍ ഐഎസ്കെ മാര്‍ഷ്യല്‍ ആര്‍ട്സിന്‍റെ കലാപ്രകടനവും ഉദ്ഘാടന സമ്മേളനത്തിനു മിഴിവേകി.

102 വിദ്യാലയങ്ങളിൽ നിന്നായി 8443 കലാപ്രതിഭകളാണ് 307 ഇനങ്ങളിൽ മാറ്റുരയ്ക്കുന്നത്. 11 പ്രധാന വേദികൾ ഉൾപ്പെടെ 24 വേദികൾ മത്സരങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്. മേള16ന് സമാപിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *