
Perinthalmanna Radio
Date: 14-11-2024
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭയുടെ പൂർണ നിയന്ത്രണത്തിലുള്ള പതിനാറാം വാർഡ് ഒലിങ്കര പ്രദേശത്തുള്ള മുന്നൂറിൽപ്പരം കുടുംബങ്ങൾ താമസിക്കുന്ന ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിലുള്ളവരുടെ ജീവിതം ദുരിതത്തിലെന്ന് പരാതി. ഫ്ലാറ്റിലെ ശൗചാലയത്തിന്റെ പൈപ്പുകൾ പൊട്ടിയൊലിച്ചും മാലിന്യ ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞ് വീടുകളുടെ പരിസരത്തുകൂടിയും പൊതു റോഡിലൂടെയും ഒഴുകിയും ദുരിതപൂർണമായ സാഹചര്യമാണെന്നാണ് പരാതി. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ നഗരസഭയിൽ പരാതി നൽകിയിട്ടും പരിഹാരം കാണാൻ സാധിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പെരിന്തൽമണ്ണ നഗരസഭാ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് ജില്ലാകളക്ടർക്കും ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. പരിഹാരം ഉണ്ടായില്ലെങ്കിൽ നഗരസഭയ്ക്കു മുമ്പിൽ ശക്തമായ സമരം നടത്തുമെന്നും അറിയിച്ചു.
ഫ്ലാറ്റിൽ ഉണ്ടാകുന്ന മലിനജലത്തിന്റെയുൾപ്പെടെയുള്ള വിഷയങ്ങളിൽ നഗരസഭ ഇടപെടുന്നുണ്ടെന്നും 400 കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് അനുസൃതമായി 200 കെ.എൽ.സി. സംസ്കരണ ശേഷിയുള്ള സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കുന്ന പദ്ധതി ഡി.പി.ആർ. സാങ്കേതിക അംഗീകാരം നൽകുന്ന ഘട്ടത്തിലാണെന്നും നഗരസഭാ ചെയർമാൻ പി. ഷാജി അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാൽ ഉടനെ കൗൺസിൽ ചേർന്ന് പദ്ധതിക്ക് അംഗീകാരം നൽകുകയും പ്രവൃത്തികൾ ഉടനെ ആരംഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
