
Perinthalmanna Radio
Date: 14-11-2024
പെരിന്തൽമണ്ണ: ലോക പ്രമേഹ ദിനമായ നവംബർ 14 ന് “തടസ്സങ്ങൾ നീക്കം വിടവുകൾ നികത്താം” എന്ന വിഷയവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ ജില്ലാ ആശുപത്രി, ഐഎംഎ പെരിന്തൽമണ്ണ എന്നിവയുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ടൗൺ പെരിന്തൽമണ്ണ, സോൾസ് ഓഫ് പെരിന്തൽമണ്ണ എന്നിവരുടെ സഹകരണത്തോടെ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് ഐഎംഎ സ്ക്വയറിൽ നിന്നും ആരംഭിച്ച കൂട്ട നടത്തം ഐഎംഎ പെരിന്തൽമണ്ണ ബ്രാഞ്ച് പ്രസിഡണ്ട് ഡോ.സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഐഎംഎ സ്ക്വയറിൽ നിന്നും ആരംഭിച്ച് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം വരെ ഉണ്ടായിരുന്ന കൂട്ട നടത്തത്തിൽ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ, ഐഎംഎ പെരിന്തൽമണ്ണ അംഗങ്ങൾ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഡോക്ടർമാർ, ജീവനക്കാർ, പെരിന്തൽമണ്ണ ടൗൺ ലയൺസ് ക്ലബ് അംഗങ്ങൾ, സോഴ്സ് ഓഫ് പെരിന്തൽമണ്ണ ടീം അംഗങ്ങൾ, സായി സ്നേഹതീരം കുട്ടികൾ (അന്തേവാസികൾ), പെരിന്തൽമണ്ണ നഗരസഭയിലെ ജീവനക്കാർ, ട്രോമാ കെയർ വളണ്ടിയർമാർ, ആശ വർക്കർമാർ പൊതു ജനങ്ങൾ സന്നദ്ധ പ്രവർത്തകർ, എന്നിവർ പങ്കാളികളായി.
ശേഷം നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് പ്രമേഹ രോഗനിർണയ ക്യാമ്പും, സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു. ഫുട്ബോൾ മത്സരം ഡോ.ഷാജി ഗഫൂർ ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ മത്സരത്തിൽ ഐഎംഎ പെരിന്തൽമണ്ണയുടെ നേതൃത്വത്തിൽ ഒരു ടീമും നഗരസഭ പെരിന്തൽമണ്ണയൂം ജില്ലാ ആശുപത്രി പെരുന്തൽമണ്ണയുടെയും നേതൃത്വത്തിൽ ഉള്ള ടീമും ഏറ്റുമുട്ടി. പെരിന്തൽമണ്ണ നഗരസഭ, ജില്ല ആശുപത്രി ടീം 2-1 ഗോൾ വ്യത്യാസത്തിൽ ഐഎംഎ പെരിന്തൽമണ്ണ ടീമിനെ തോൽപ്പിച്ച് വിജയികളായി. നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പരിപാടി ഐഎംഎ പെരിന്തൽമണ്ണ ബ്രാഞ്ച് പ്രസിഡണ്ട് ഡോ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ. ദീപക് .കെ.വ്യാസ് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ ശ്രീ.ഷാജി.പി, ജില്ലാ മാസ്സ് മീഡിയ ഓഫീസർ പി.എം ഫസൽ, ലയൺസ് ക്ലബ് പ്രസിഡണ്ട് സുനിൽ, സെക്രട്ടറി ഡോ.നീമു റഹ്മാൻ, പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പച്ചരി ഫാറൂഖ്, ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗം ഡോ
ജലാൽ, ഐഎംഎ പ്രതിനിധികൾ ഡോ.കെ.എ.സീതി, ഡോ.വി. യു. സീതി, ഡോ.നിലാർ മുഹമ്മദ്, ഡോ.ജലീൽ .കെ.ബി, ലേ സെക്രട്ടറി അബ്ദുൽ റഷീദ്, ഹെൽത്ത് ഇൻസ്പെക്ടർ അബൂബക്കർ സിദ്ദിഖ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐഎംഎ പെരിന്തൽമണ്ണ സെക്രട്ടറി ഡോ. ഷംജിത്ത് സ്വാഗതവും ജില്ലാ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽ കുമാർ നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
