
Perinthalmanna Radio
Date: 14-12-2023
അങ്ങാടിപ്പുറം : മേൽപ്പാലത്തിന് മുകളിൽ ലോറി കേടായി നിന്നത് കാരണം അങ്ങാടിപ്പുറത്ത് ബുധനാഴ്ച രാത്രി രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
കോഴിക്കോട് ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് പാലം കയറുമ്പോൾ കേടായത്. രാത്രി 8.30-നാണ് സംഭവം. ഏറെ നീളമുള്ള ലോറി ആയതിനാൽ മറ്റു വാഹനങ്ങൾക്ക് പാലം കടന്നു പോകാൻ പ്രയാസം നേരിട്ടു. അര മണിക്കൂറോളം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതേ സമയം ആംബുലൻസുകൾ കടന്നു പോകാൻ മറ്റു വാഹനങ്ങളിൽ നിന്ന് യാത്രക്കാർ ഇറങ്ങി സൗകര്യംചെയ്തുകൊടുത്തു. 20 മിനിറ്റിനകം ലോറി മേൽപ്പാലത്തിന് മുകളിലൂടെ കടന്നു പോയെങ്കിലും ഗതാഗതക്കുരുക്ക് അഴിയാൻ വീണ്ടും സമയമെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
