ചെങ്കൽ ക്വാറികളിൽ പരിശോധന; 24 വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു

Share to

Perinthalmanna Radio
Date: 14-12-2023

പെരിന്തൽമണ്ണ: പരിയാപുരം, ചീരട്ടാമല മേഖലകളിലെ ചെങ്കൽ ക്വാറികളിൽ പോലീസ് രണ്ടു ദിവസമായി പരിശോധന നടത്തി. 24 ടിപ്പർ ലോറികളും ഏഴ് കല്ലുവെട്ടുയന്ത്രവും ഒരു മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നിർദേശപ്രകാരം അനധികൃത ക്വാറികൾക്കെതിരേയുള്ള നടപടിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. പെരിന്തൽമണ്ണ എസ്.എച്ച്.ഒ. എ. പ്രേംജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

അനധികൃത കല്ലുവെട്ട്, പാസില്ലാതെ കടത്ത് തുടങ്ങിയ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഇവ പെരിന്തൽമണ്ണ ബൈപ്പാസ് ബസ് സ്റ്റാൻഡ് പരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇവ ജില്ലാ ജിയോളജി വിഭാഗത്തിന് കൈമാറും. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ നിരീക്ഷണത്തിലാണെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും എസ്.എച്ച്.ഒ. അറിയിച്ചു. എസ്.ഐ. ഷിജോ സി. തങ്കച്ചൻ, എ.എസ്.ഐ. വിശ്വംഭരൻ, സി.പി.ഒ.മാരായ ഷിജോ, സൽമാൻ, സജീർ തുടങ്ങിയവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *