
Perinthalmanna Radio
Date: 15-01-2025
മലപ്പുറം: നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ ജനറല്‍ കോച്ചുകള്‍ കൂട്ടിയപ്പോള്‍ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച നടപടിയില്‍ വെല്‍ഫെയർ പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി. ഇതുമൂലം യാത്രക്കാർക്ക് നേരിടുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി പാർട്ടി ജില്ലാ നേതാക്കള്‍ നിലമ്പൂർ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നല്‍കി.
ഇപ്പോഴത്തെ 14 കോച്ചുകളുള്ള ട്രെയിനില്‍ രണ്ട് സ്ലീപ്പർ കോച്ചുകള്‍ കുറച്ച് രണ്ട് ജനറല്‍ കോച്ചുകള്‍ കൂട്ടിയത് യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കുള്ള പരിഹാരമല്ല. സ്ലീപ്പർ കോച്ചുകളുടെ കുറവ് മൂലം 150-ഓളം യാത്രക്കാർക്ക് ബെർത്ത് സൗകര്യങ്ങളോടെ ദീർഘദൂര യാത്ര നടത്താൻ കഴിയുന്നില്ല. മലബാർ മേഖലയില്‍ നിന്ന് തലസ്ഥാന നഗരിയിലേക്ക് ചികിത്സക്കായി യാത്ര ചെയ്യുന്നവർക്കും രാത്രി സമയത്ത് ദീർഘദൂര യാത്ര ചെയ്യുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് വെല്‍ഫെയർ പാർട്ടി ചൂണ്ടിക്കാട്ടി. രാജ്യറാണി എക്‌സ്പ്രസില്‍ റീജിയണല്‍ കാൻസർ സെന്ററിലേക്കുള്ള രോഗികള്‍ ഉള്‍പ്പെടെ നിരവധി രോഗികള്‍ യാത്ര ചെയ്യുന്ന ട്രെയിനാണിത്. ഇതില്‍ സ്ലീപ്പർ ക്ലാസ് വെട്ടിക്കുറച്ചത് പ്രതിഷേധാർഹമാണ്.
ഇന്ത്യയിലെ മിക്ക എക്‌സ്പ്രസ് ട്രെയിനുകളും 18 കോച്ചുകളുള്ളതായതിനാല്‍ രാജ്യറാണി എക്സ്പ്രസിനും 18 കോച്ചുകള്‍ ഉള്‍പ്പെടുത്തി സ്ലീപ്പർ, ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടണമെന്നും ആവശ്യപ്പെട്ടു.
വെല്‍ഫെയർ പാർട്ടി ജില്ലാ ജനറല്‍ സെക്രട്ടറി മുനീബ് കാരക്കുന്ന് സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നല്‍കി. ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയില്‍, എഫ്‌ഐടിയു ജില്ലാ പ്രസിഡണ്ട് കാദർ അങ്ങാടിപ്പുറം, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ, ഗനി നിലമ്ബൂർ, സവാദ് മൂലേപാടം തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു.ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതി നല്‍കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
