
Perinthalmanna Radio
Date: 15-01-2026
പെരിന്തൽമണ്ണ: ഒടമല മഖാം ആണ്ടുനേർച്ചയ്‌ക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തി.
പൊതുസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞി മുഹമ്മദ് മുസല്യാർ അനുഗ്രഹ പ്രഭാഷണ നടത്തി.
മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് ആധ്യക്ഷ്യം വഹിച്ചു. കൊടിയേറ്റത്തിന് കയർ സംഭാവന ചെയ്ത കിഴക്കു വീട്ടിൽ കുടുംബാംഗമായ ആനമങ്ങാട് സ്വദേശി പീതാംബരൻ മുഖ്യാതിഥിയായി. സയ്യിദ് ഷറഫുദ്ധീൻ തങ്ങൾ തൂത, സയ്യിദ് സൈതലിക്കോയ തങ്ങൾ, സയ്യിദ് ഹബീബുള്ള തങ്ങൾ, കൊടശ്ശേരി ഇബ്രാഹിം മുസ്‌ലിയാർ, സികെ മുഹമ്മദ് ഹാജി, സി.പി അഷ്റഫ് മൗലവി,ഉസ്മാൻ ദാരിമി, ഫവാസ് ഹുദവി, ഷറഫുദ്ദീൻ ഫൈസി, ശമീർ ഫൈസി ഒടമല,അബൂബക്കർ ഫൈസി, അബ്ദുറസാഖ് ഫൈസി,ഹുസൈൻ അൻവരി തുടങ്ങിയവർ പ്രസംഗിച്ചു. കൊടിയേറ്റ ദിവസം പരിയാപുരം സ്വദേശിയായ രാജന്റെ വകയാണ് ചീരണി വിതരണ ചെയ്തത്.
നേർച്ച കൊടിയേറ്റത്തോടെ പെട്ടിവരവ് എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി രാത്രി സമയങ്ങളിൽ ആളുകൾ ഇനി മഖാമിലെത്തി പ്രാർഥന നടത്തും.
നേർച്ച പരിപാടിയുടെ ഭാഗമായി ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം അലവി ഫൈസി കൊളപ്പറമ്പ് ഉദ്ഘാടനം ചെയ്യും. അൻവർ മുഹിയുദ്ധീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും.
നാളെ ഉച്ചയ്‌ക്ക് 2 ന് ഒടമല ശൈഖ് ഫരീ ഔലിയ ദഅവാ കോളജ് വാർഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാന വസ്ത്ര വിതരണവും പൂർവ വിദ്യാർഥി സംഗമവും നടക്കും.
രാത്രി 7 ന് നടക്കുന്ന സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പഠനം പൂർത്തിയാക്കിയ 56 യുവ പണ്ഡിതർക്കുള്ള ഫരീദി സനദ് ദാനവും തങ്ങൾ നിർവഹിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
