
Perinthalmanna Radio
Date: 15-02-2025
ഫെബ്രുവരി പകുതിയായിട്ടും മൂന്നാറിലെ പ്രഭാതം തണുത്തു വിറച്ചു തന്നെ. വ്യാഴാഴ്ച ചെണ്ടുവര എസ്റ്റേറ്റിൽ തപനില വീണ്ടും മൈനസ് ഒന്ന് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ ചെണ്ടുവരയിൽ പൂജ്യം ഡിഗ്രിയായിരുന്നു താപനില. ഒരാഴ്ച മുൻപും ചെണ്ടുവരയിൽ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയിരുന്നു. മൂന്നാറിന് തൊട്ടടുത്തുള്ള ലക്ഷ്മി, ചൊക്കനാട് എന്നിവിടങ്ങളിൽ പൂജ്യമായിരുന്നു താപനില.
സൈലന്റ് വാലിയിൽ രണ്ടും ദേവികുളത്ത് ഒന്നും ഉപാസി, നല്ലതണ്ണി, മൂന്നാർ ടൗൺ, സെവൻമല എന്നിവിടങ്ങളിൽ 3 ഡിഗ്രി സെൽഷ്യസുമായിരുന്നു വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ താപനില. മൈനസ് ഒന്നിലെത്തിയതിനെത്തുടർന്ന് ചെണ്ടുവര എസ്റ്റേറ്റിലെ പുൽമേടുകൾ മഞ്ഞു പുതഞ്ഞു കിടന്നിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
