
Perinthalmanna Radio
Date: 15-02-2026
പെരിന്തൽമണ്ണ: ജില്ലയിലെ പരിപാടികൾക്കായി പെരിന്തൽമണ്ണയിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ.ശനിയാഴ്ച രാവിലെയാണ് തൃശ്ശൂരിൽ നിന്ന് ഹെലികോപ്റ്ററിൽ പെരിന്തൽമണ്ണ ഐ.എസ്. എസ് ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പറന്നിറങ്ങിയത്.പെരിന്തൽമണ്ണ ഇ.എം.എസ്. സ്മാരക സഹകരണ ആശുപത്രിയുടെ രജത ജൂബിലി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനമായിരുന്നു ആദ്യ പരിപാടി.
പെരിന്തൽമണ്ണയിലേക്ക് എത്താൻ നല്ല റോഡ് സൗകര്യം ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി ഹെലികോപ്റ്റർ തിരഞ്ഞെടുത്തതെന്ന് വിമർശനമുണ്ട്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മികച്ച യാത്രാ സൗകര്യമുണ്ടെങ്കിലും കിഴക്കൻ മേഖലയിൽ അതില്ല. തൃശ്ശൂരിൽ നിന്ന് ഷൊർണൂരിലേക്ക് സംസ്ഥാനപാത -22, ഷൊർണൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് സംസ്ഥാന പാത-23 എന്നിവയാണുള്ളത്.
സംസ്ഥാന പാതയാണെങ്കിലും മിക്കയിടത്തും പഴയ നാട്ടുവഴിയുടെ നിലവാരമേ ഉള്ളൂ. 66 കിലോമീറ്ററാണ് ദൂരമെങ്കിലും ഓടിയെത്താൻ രണ്ടു മണിക്കൂർ സമയമെടുക്കും.
ഇതിനെ മറികടക്കാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ 20 മിനിറ്റുകൊണ്ട് പെരിന്തൽമണ്ണയിൽ എത്തിയത്.
ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രി പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷമാണ് ഇ.എം.എസ്. ആശുപത്രിയിലേക്ക് കാറിൽ പോയത്. തുടർന്ന് മലപ്പുറത്ത് കെ.ടി. ജലീലിന്റെ പുസ്തക പ്രകാശനത്തിലും പാലോളി കുട്ടിമുഹമ്മദ് സ്മാരക പുരസ്കാരദാനത്തിലും പങ്കെടുത്തു. പിന്നീട് എറണാകുളത്തേക്ക് ഹൈവേ വഴി കാറിലാണു തിരിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
