ജില്ലാ ആശുപത്രിയിൽ നേത്രരോഗത്തിനുള്ള ഓപ്പറേഷൻ തിയറ്ററിന് ഭരണാനുമതിയായി

Share to

Perinthalmanna Radio
Date: 15-03-2024

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ‍ിക്കുന്ന ഒഫ്‌താൽമിക് ഓപ്പറേഷൻ തിയറ്ററിന് ഭരണാനുമതിയായി. എം.പി.അബ്‌ദുസ്സമദ് സമദാനി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവിലാണ് തിയറ്റർ സജ്ജമാക്കുന്നത്. പുതിയ മാതൃശിശു ബ്ലോക്കിലാണ് തിയറ്റർ സജ്ജമാക്കുക.

ജില്ലാ ആശുപത്രിയിൽ നിലവിൽ നേത്രരോഗ വിഭാഗത്തിൽ രണ്ട് ഡോക്‌ടർമാരാണ് ഉള്ളത്. നേത്രരോഗ വിഭാഗത്തിനു മാത്രമായുള്ള ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കുന്നതോടെ പഴയ ബ്ലോക്കിലെ എല്ലാ ഓപ്പറേഷൻ തിയറ്ററുകളും മാതൃശിശു ബ്ലോക്കിലേക്ക് മാറ്റും. നിലവിൽ മാതൃശിശു ബ്ലോക്കിൽ ഫയർ ആൻഡ് സേഫ്‌റ്റി സംവിധാനം സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

പുതിയ ബ്ലോക്കിൽ 4 ഓപ്പറേഷൻ തിയറ്ററുകൾക്കുള്ള സൗകര്യങ്ങൾ സജ്ജമാണ്.

ഇവ ഉപയോഗപ്പെടുത്തി ആശുപത്രിയിലെ മുഴുവൻ തിയറ്ററുകളും ഇവിടെ കേന്ദ്രീകരിച്ച് ഓപ്പറേഷൻ തിയറ്റർ കോംപ്ലക്‌സ് യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *