
Perinthalmanna Radio
Date: 15-03-2026
പെരിന്തൽമണ്ണ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിൽ ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനും ജനങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിനുമായി പെരിന്തൽമണ്ണയിൽ പോലീസും ബി.എസ്.എഫും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. തിരഞ്ഞെടുപ്പ് വേളയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാനുമാണ് സേന തെരുവിലിറങ്ങിയത്. പെരിന്തൽമണ്ണ ടൗൺ കേന്ദ്രീകരിച്ച് നടന്ന മാർച്ചിൽ നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്തു.
വോട്ടർമാർക്കിടയിൽ ഭയരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും സമാധാനപരമായ പോളിംഗ് ഉറപ്പാക്കുന്നതിനുമുള്ള മുന്നറിയിപ്പായാണ് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. പോലീസിനൊപ്പം കേന്ദ്ര സേനയായ ബി.എസ്.എഫ് കൂടി അണിനിരന്നതോടെ വലിയ സുരക്ഷാ സജ്ജീകരണമാണ് മണ്ഡലത്തിൽ ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും വിവിധ ഇടങ്ങളിൽ പരിശോധനകളും നിരീക്ഷണവും ശക്തമാക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
