കൂടിക്കാഴ്ചയുടെയും കുടമാറ്റത്തിന്റെയും വിസ്മയക്കാഴ്ചയായി തൂതപ്പൂരം

Share to

Perinthalmanna Radio
Date: 15-05-2024

തൂത: കൂടിക്കാഴ്ചയുടെയും കുടമാറ്റത്തിന്റെയും ദൃശ്യവിസ്മയം വിടർത്തി തൂതപ്പൂരം. പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റെയും പറവാദ്യത്തിന്റെയും മുഴക്കത്തിൽ തൂതപ്പുഴയോരക്ഷേത്രം പ്രകമ്പനം കൊണ്ടു. തൂത പാലത്തിനോടു ചേർന്നുകിടക്കുന്ന ഒറ്റപ്പാലം, പെരിന്തൽമണ്ണ താലൂക്കുകളിലെ പുഴയോര ഗ്രാമങ്ങളിലെ തട്ടകത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന്‌ പാനച്ചടങ്ങുകൾക്ക് ശേഷമാണ് ചെറുപൂരങ്ങൾ കൊട്ടിപ്പുറപ്പെട്ടത്.
എഴുന്നള്ളിപ്പുകൾക്കൊപ്പമെത്തിയ തിറ, പൂതൻ കലാരൂപങ്ങൾ തെക്കേ നടപ്പന്തലിൽ കളം നിറഞ്ഞാടിയ ശേഷം തൊഴുതു പിൻവാങ്ങി. 15 വീതം ആനകൾ പൂരപ്പറമ്പിൽ ഇരുവിഭാഗം എഴുന്നള്ളിപ്പുകളായി മുഖാമുഖം അണി നിരന്നു. കുട്ടൻകുളങ്ങര അർജുനൻ തിടമ്പേന്തിയ ‘എ’ വിഭാഗം കിഴക്കു ഭാഗത്തും തെച്ചിക്കോട്ട് രാമചന്ദ്രൻ തിടമ്പേന്തിയ ‘ബി’ വിഭാഗം പടിഞ്ഞാറ് ഭാഗത്തും അണി നിരന്നു. ആലിൻ ചുവട്ടിൽ വടക്കഭിമുഖമായി നിലയുറപ്പിച്ച ദേവസ്വം എഴുന്നള്ളിപ്പിൽ ഗുരുവായൂർ സിദ്ധാർത്ഥ് ഭഗവതിയുടെ തിടമ്പേന്തി. പഞ്ചവാദ്യം കലാശിച്ചതോടെ പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ ‘നാഗത്തറ’ മേളം തുടങ്ങി. മേളത്തിനിടെ ഇരുവിഭാഗവും കുടമാറ്റം തുടങ്ങിയതോടെ പൂരപ്പറമ്പ് ആർപ്പുവിളികളാൽ മുഖരിതമായി.  തൃശ്ശൂർ പൂരത്തിന്റെ വർണക്കുടകളാണ് കുടമാറ്റത്തിൽ പ്രദർശിപ്പിച്ചത്. ബുധനാഴ്ച 12 മണിക്ക് തോണിക്കടവിൽ ആറാട്ടിനുശേഷമാണ് കൊടിയിറക്കം. കഞ്ഞി സദ്യയുമുണ്ടാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *