കാളികാവിൽ പുലി കടിച്ചു കൊണ്ടു പോയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Share to

Perinthalmanna Radio
Date: 15-05-2025

മലപ്പുറം: കാളികാവിൽ പുലി കടിച്ചു കൊണ്ടു പോയിയെന്ന്

നാട്ടുകാർ അറിയിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ​ഗഫൂറിനെ പുലി പിടിച്ചു കൊണ്ടു പോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിം​ഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ പുലി ആക്രമിക്കുകയായിരുന്നു. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് നിന്നും 5 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വനാതിർത്ഥിയിലേക്ക് യാത്ര സൌകര്യം ഇല്ലാത്തതിനാൽ കാൽ നടയായാണ് പൊലീസും സംഘവും പോയിരിക്കുന്നത്.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *