
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; വോട്ടര്‍പട്ടികയിൽ വെള്ളിയാഴ്ച വരെ പേര് ചേര്‍ക്കാം
Perinthalmanna Radio
Date: 15-06-2024
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയിൽ പേര് ചേര്‍ക്കാൻ ജൂണ്‍ 21 വരെ അവസരം. 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് പേര് ചേർക്കാം. ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിൽ പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.
നിയമസഭ, ലോക്‌സഭ വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും തദ്ദേശവോട്ടര്‍പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്. നിയമസഭ,ലോക്‌സഭ വോട്ടര്‍പട്ടികയിൽ പേരുണ്ടെങ്കിലും തദ്ദേശവോട്ടര്‍പട്ടികയിൽ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. തദ്ദേശവോട്ടര്‍പട്ടികയുടെ കരട് sec.kerala.gov.in വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനത്തിലും വില്ലേജ് ,താലൂക്ക് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.
പുതുതായി പേര് ചേര്‍ക്കുന്നതിനും (ഫോറം 4), ഉള്‍ക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) sec.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷകന്റെ മൊബൈല്‍ നമ്പറുപയോഗിച്ച് സിറ്റിസൺ രജിസ്‌ട്രേഷൻ നടത്തി വേണം അപേക്ഷ നല്‍കേണ്ടത്. ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ് , പോളിങ് സ്‌റ്റേഷൻ എന്നിവ തിരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നല്‍കണം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തവര്‍ക്ക് ഹിയറിങ് വേളയിൽ നേരിട്ട് നൽകാവുന്നതാണ്.
അക്ഷയ സെന്റര്‍ തുടങ്ങിയ അംഗീകൃത ജനസേവനകേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങിനുള്ള നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയില്‍ അപേക്ഷകൻ ആവശ്യമായ രേഖകള്‍സഹിതം ഹീയറിങിന് ഹാജരാവണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് എടുത്ത് അപേക്ഷകന്റെ ഒപ്പ് രേഖപ്പെടുത്തി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് ലഭ്യമാക്കുന്ന കേസുകളില്‍ രേഖകള്‍ പരിശോധിച്ചോ വിശദമായ അന്വേഷണം നടത്തിയോ വീഡിയോക്കോള്‍ മുഖേനയോ അപേക്ഷകന്റെ ഐഡന്റിറ്റി ഉറപ്പാക്കി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഉചിത നടപടി സ്വീകരിക്കാവുന്നതാണ്.
പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫാറം 5) ഓണ്‍ലൈനിൽ രജിസ്റ്റർ ചെയത് പ്രിന്റ് എടുത്ത് നേരിട്ടോ തപാലിലോ ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യാതെയും അവ നിര്‍ദ്ദിഷ്ട ഫാറത്തില്‍ നേരിട്ട് നല്‍കാവുന്നതാണ്.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിമാരുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍.ഇലക്ഷന്‍ രജിസ്‌ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നല്‍കേണ്ടത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്കാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
