
Perinthalmanna Radio
Date: 15-06-2025
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നാളെ ആരംഭിക്കുന്ന പ്രവേശന നടപടികൾ മറ്റന്നാള്‍ വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. മൂന്നാം അലോട്ട്മെന്‍റ് ലിസ്റ്റിൽ താൽക്കാലിക പ്രവേശനത്തിന് അവസരം ഉണ്ടാകില്ല.
അലോട്ട്മെന്റ് വിവരങ്ങള്‍ (https://www.school.hscap.kerala.gov.in/index.php/candidate) വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ അറിയാം. ഒന്നും രണ്ടും അലോട്ട്മെന്റ് പ്രകാരം താൽക്കാലിക പ്രവേശനം നേടിയവർ ഇത്തവണ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന നടപടികൾ പൂർത്തിയായാൽ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ ക്ഷണിക്കും. ബുധനാഴ്ചയാണ് ക്ലാസ്സുകൾ ആരംഭിക്കുക.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ