
Perinthalmanna Radio
Date: 15-07-2025
പെരിന്തൽമണ്ണ: ജില്ലയിലെ പട്ടിക്കാട്, ചിറമംഗലം റെയിൽവേ മേൽപാലങ്ങളുടെ നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി. നിലമ്പൂർ-ഷൊർണൂർ റൂട്ടിലുള്ള പട്ടിക്കാട് മേൽപാലത്തിന് ആകെ 1.0500 ഹെക്ടർ ഭൂമിയാണ് ആവശ്യം. ഇതിൽ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 0.1803 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ബാക്കി 0.8697 ഹെക്ടർ ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. ഇതും വൈകാതെ ഏറ്റെടുക്കും. 3,84,28,567 രൂപ ഉടമകൾക്ക് നൽകി.
താനൂർ- പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വരുന്ന ചിറമംഗലം മേൽപാലത്തിന് മൊത്തം ആവശ്യം 0,6614 ഹെക്ടർ ഭൂമിയാണ്. ഇതിൽ വ്യക്തികളുടെ ഉമടസ്ഥതയിലുള്ള 0.4462 ഹെക്ടർ ഭൂമി ഏറ്റെടുത്തു.
സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ഉടൻ ഏറ്റെടുക്കും. 4,19,61,674 രൂപയാണ് മൊത്തം വിതരണം ചെയ്തത്.
കെ റെയിൽ നിർമിക്കുന്ന നിലമ്പൂർ യാഡ് റെയിൽവേ അടിപ്പാതയുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്.
സംസ്ഥാനത്തുടനീളം 66 റെയിൽവേ മേൽപാലങ്ങളുടെ നിർമാണ ചുമതല കെ റെയിലിനാണ്.
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
