
Perinthalmanna Radio
Date: 15-07-2025
പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ ദേഹോപദ്രവമേൽപ്പിച്ചെന്ന പരാതിയിൽ രണ്ടാനമ്മയും സ്കൂൾ അധ്യാപികയുമായ നിലമ്പൂർ വടപുറം സ്വദേശിനി എരവിമംഗലം കുന്നത്തുംപീടിക ഉമൈറയെ(34) പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മഞ്ചേരി ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുട്ടിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. കുട്ടിയെ ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടതായും പപ്പടക്കോൽ ചൂടാക്കി ശരീരം പൊള്ളിച്ചതായും പരാതിയിലുണ്ട്. നിലവിൽ കുട്ടി വല്യുപ്പയുടെ സംരക്ഷണയിലാണ്. കുട്ടിയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന യുവതി ആയുധങ്ങൾ ഉപയോഗിച്ചും കൈ കൊണ്ടും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതായാണ് എഫ്‌ഐആറിൽ പറയുന്നത്. പെരിന്തൽമണ്ണ എരവിമംഗലം എഎംയുപി സ്‌കൂളിലെ അധ്യാപികയായിരുന്ന ഇവരെ സംഭവത്തെ തുടർന്ന് സ്‌കൂൾ മാനേജർ താൽക്കാലികമായി സസ്‌പെൻഡ് ചെയ്‌തിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
