ദുരിതബാധിതരെ സഹായിക്കാൻ ബഷീറിന്റെ സ്നേഹച്ചായ

Share to

Perinthalmanna Radio
Date: 15-08-2024

പെരിന്തൽമണ്ണ: ബഷീറിന്റെ ചായക്കടയിലെ ചായയ്‌ക്കും വിഭവങ്ങൾക്കുമെല്ലാം ഇന്നലെ സ്‌നേഹത്തിന്റെ ഇരട്ടി രുചിയായിരുന്നു. പെരിന്തൽമണ്ണ പട്ടാമ്പി റോഡ് ചോലോകുന്നിലെ കല്ലിപ്പറമ്പിൽ ബഷീറിന്റെ ചായക്കടയിൽ ഇന്നലെ ആളുകളുടെ തിരക്കും വർധിച്ചു. ഇന്നലെ ലഭിച്ച വരുമാനം പൂർണമായി വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ളതാണ്.

ബഷീറിന്റെ മനസിന്റെ നന്മ കേട്ടറിഞ്ഞ് നഗരസഭാധ്യക്ഷൻ പി.ഷാജി, വൈസ് ചെയർപഴ്‌സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷ അമ്പിളി മനോജ് ഉൾപ്പെടെയുള്ളവർ ഇന്നലെ ചായ കുടിക്കാനെത്തി കാരുണ്യ പ്രവൃത്തിയുടെ ഭാഗമായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *