മങ്കട കൂട്ടിൽ പ്രദേശത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ

Share to


Perinthalmanna Radio
Date: 15-08-2025

മങ്കട:  കൂട്ടിൽ പ്രദേശത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാത്രി താഴെ റേഷൻ കടയ്ക്ക് സമീപത്തെ വീടിനു പുറത്തായാണ് പുലിയെ കണ്ടതായി വിദ്യാർഥി പറഞ്ഞത്. ഏതാനും ദിവസം മുൻപ് തൊട്ടടുത്ത പ്രദേശമായ ചേരിയത്ത് തൊട്ടടുത്ത ദിവസങ്ങളിൽ പുലർച്ചെ തൊഴിലാളികൾ പുലിയെ കണ്ടിരുന്നു. തുടർ നടപടികൾ സ്വീകരിക്കാത്തത് മൂലം പുലിയെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം തൊട്ടടുത്ത പ്രദേശമായ പട്ടിക്കാട്ടിൽ ബൈക്ക് യാത്രക്കാരന്റെ മുന്നിൽ പുലി ചാടി വീണിരുന്നു. ഏതാനും മാസങ്ങളായി തൊട്ടടുത്ത പ്രദേശങ്ങളായ വലമ്പൂർ, കരിമല എന്നിവിടങ്ങളിൽ റബർ തൊഴിലാളികൾ പുലിയെ നേരിൽ കണ്ടതായി പറഞ്ഞിരുന്നു. വലമ്പൂരിൽ വന്യജീവിയുടെ കടിയേറ്റ് ഏതാനും ആടുകൾ കൊല്ലപ്പെട്ടിരുന്നു
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *