അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫിസിൽ എത്തുന്നവരെ കാത്ത് ഒഴിഞ്ഞ കസേരകള

Share to

Perinthalmanna Radio
Date: 15-10-2024

അങ്ങാടിപ്പുറം: ഭൂരിഭാഗം ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയതോടെ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രവർത്തനം പൂർണാർഥത്തില്‍ നിശ്ചലമായ സ്ഥിതി. ഒരു മാസം മുമ്പ് 21ല്‍ 17 പേരെയും സ്ഥലം മാറ്റിയതോടെയാണ് പഞ്ചായത്ത് നാഥനില്ലാ കളരിയായത്.

ഏതാനും ദിവസം മുമ്പ് തിരുവന്തപുരം സ്വദേശിയായ സെക്രട്ടറിയെ നിയമിച്ചിരുന്നു. അവധി ദിവസങ്ങള്‍ കഴിഞ്ഞ് തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസ് തുറന്നപ്പോള്‍ ശുചീകരണ ജീവനക്കാരടക്കം അഞ്ചു പേരുണ്ട്.

വിവിധ ആവശ്യങ്ങള്‍ക്ക് ആളുകൾ എത്തിയെങ്കിലും സെക്ഷനുകള്‍ മിക്കതും ഒഴിഞ്ഞു കിടക്കുകയാണ്. ഒരു മാസമായിട്ട് ഇതാണ് അവസ്ഥ. തദ്ദേശ മന്ത്രിയും സർക്കാറും തുടരുന്ന അനാസ്ഥക്കെതിരെ സെപ്റ്റംബർ 30ന് പഞ്ചായത്ത് അംഗങ്ങള്‍ സത്യഗ്രഹ സമരം നടത്തിയിരുന്നു. അങ്ങാടിപ്പുറത്ത് 16 സ്ഥിരം ജീവനക്കാരാണുള്ളത്. അസി. എൻജിനീയർ അടക്കം മൂന്നുപേർ എൻജിനീയറിങ് വിഭാഗത്തില്‍ വേറെയുമുണ്ട്.

ഇതില്‍ സെക്രട്ടറി, അസിസ്റ്റൻറ് എൻജിനീയർ അടക്കം 17 ജീവനക്കാരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. അസിസ്റ്റന്റ് സെക്രട്ടറി, അറ്റന്റർ, രണ്ട് ശുചീകരണ ജീവനക്കാർ എന്നിവരാണിനി ബാക്കിയുള്ളത്. പകരക്കാരെ ഉടൻ നിയമിക്കുമെന്നും അതിനു ശേഷമേ സ്ഥലം മാറ്റപ്പെട്ടവർ വിടുതല്‍ ചെയ്യൂ എന്ന തദ്ദേശ വകുപ്പ് നല്‍കിയ ഉറപ്പ് പാലിച്ചില്ല.

ജനന, മരണ രജിസ്ട്രേഷൻ, കെട്ടിട നിർമാണ പെർമിറ്റ്, വീട്ടു നമ്പർ, വ്യാപാരികളുടെ ലൈസൻസ് പുതുക്കല്‍, പഞ്ചായത്ത് ജീവനക്കാരുടെ ഫീല്‍ഡ്തല പരിശോധന തുടങ്ങി മിക്ക സേവനങ്ങളും മുടങ്ങി.

വിവിധ ആവശ്യങ്ങള്‍ക്കെത്തിയവർ സർക്കാറിനെ പഴിച്ച്‌ മടങ്ങേണ്ട സ്ഥിതിയാണ്. സർക്കാറിനെയും തദ്ദേശ വകുപ്പിനെയും കണ്ണുതുറക്കിപ്പിക്കാനായി പലവട്ടം സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും ഇനി പഞ്ചായത്ത് ഓഫിസ് അടച്ചിടേണ്ട സ്ഥിതിയായെന്നും അംഗങ്ങള്‍ പറയുന്നു.

72,000 വരെയാണ് പഞ്ചായത്തിലെ ജനസംഖ്യ. സമീപത്തെ പെരിന്തല്‍മണ്ണ നഗരസഭയിലേതിനേക്കാള്‍ ജനസംഖ്യയുണ്ട് അങ്ങാടിപ്പുറം പഞ്ചായത്തില്‍. എന്നാല്‍ അവിടെയുള്ളതിന്റെ പകുതി പോലും തസ്തികകളില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *