
Perinthalmanna Radio
Date: 15-10-2024
പെരിന്തൽമണ്ണ: അവിശ്വാസത്തിലൂടെ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായ ഏലംകുളം പഞ്ചായത്തിൽ പുതിയ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പ് നാളെ നടക്കും.
രാവിലെ 11 ന് പ്രസിഡന്റിന്റെയും ഉച്ചയ്‌ക്ക് ശേഷം 2 ന് വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പ് പഞ്ചായത്ത് ഓഫിസിലാണ്.
പെരിന്തൽമണ്ണ സബ് റജിസ്‌ട്രാർ ആണ് വരണാധികാരി. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി ഇന്ന് സിപിഎം യോഗം ചേരുന്നുണ്ട്.
പ്രസിഡന്റായിരുന്ന കോൺഗ്രസിലെ സി.സുകുമാരനെയും വൈസ് പ്രസിഡന്റായിരുന്ന മുസ്‌ലിം ലീഗിലെ കെ.ഹൈറുന്നീസയെയും എൽഡിഎഫ് അംഗങ്ങൾ അവിശ്വാസത്തിലൂടെയാണ് പുറത്താക്കിയത്.
ഇരുപക്ഷത്തും 8 വീതം അംഗങ്ങളുള്ള ഇവിടെ നറുക്കെടുപ്പിലൂടെയാണ് മുൻപ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തത്. കോൺഗ്രസ് സ്വതന്ത്ര അംഗം രമ്യ മാണിത്തൊടി അവിശ്വാസത്തിന് അനുകൂലമായി വോട്ടു ചെയ്‌തതിനെത്തുടർന്നാണ് ഇരുവരും പുറത്തായത്.
എൽഡിഎഫിൽ നിന്ന് 40 വർഷത്തിനു ശേഷം പിടിച്ചെടുത്ത ഭരണമാണ് യുഡിഎഫിന് ഇതുവഴി നഷ്‌ടപ്പെട്ടത്.
ഇവിടെ സ്ഥിരസമിതി അധ്യക്ഷ സ്ഥാനങ്ങളെല്ലാം മുൻപ് തന്നെ നറുക്കെടുപ്പിലൂടെ എൽഡിഎഫ് നേടിയിരുന്നു.
സിപിഎമ്മിന് ഏഴും സിപിഐക്ക് ഒന്നും അംഗങ്ങളുണ്ട്. അവിശ്വാസത്തെ പിന്തുണച്ച സ്വതന്ത്രാംഗവും എൽഡിഎഫിനൊപ്പമാണ്.
യുഡിഎഫിനൊപ്പം കോൺഗ്രസിന് നാലും മുസ്‌ലിം ലീഗിന് രണ്ടും വെൽഫെയർ പാർട്ടിക്ക് ഒന്നും അംഗങ്ങളാണ് ഉള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
