ഓണപ്പുടയിൽ ഓവുപാലം പുനരുദ്ധാരണത്തിന് തുടക്കം

Share to

Perinthalmanna Radio
Date: 15-11-2023

കൊളത്തൂർ : പെരിന്തൽമണ്ണ – വളാഞ്ചേരി റൂട്ടിൽ ഓണപ്പുട അങ്ങാടിയിൽ തകർന്ന ഓവുപാലം പുനരുദ്ധാരണ പ്രവർത്തനത്തിനു തുടക്കമായി. ചൊവ്വാഴ്ച രാവിലെയാണ് തകർന്ന പാലത്തിന്റെ ഒരു ഭാഗം പൊളിക്കുന്ന പ്രവൃത്തിക്ക് തുടക്കമായത്. മറു ഭാഗത്ത് കൂടിയാണ് നിലവിൽ വാഹനങ്ങൾ പോകേണ്ടത്. ഇപ്പോൾ പൊളിക്കുന്ന ഭാഗത്ത് ആദ്യം പുനരുദ്ധാരണ പ്രവർത്തനം നടക്കും. പണി പൂർത്തിയാവുന്ന മുറക്ക് മറു ഭാഗവും പൊളിച്ചു പണിയുന്ന നിലയിലാവും പ്രവർത്തനം നടക്കുക. പെരിന്തൽമണ്ണ -വളാഞ്ചേരി, പുലാമന്തോൾ – മലപ്പുറം ഭാഗങ്ങളിലേക്ക് ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോവുന്ന ഈ ഭാഗത്ത് റോഡ് പാടേ അടച്ചിട്ട് പ്രവൃത്തി നടത്തുന്നത് അപ്രായോഗികമാണ്. കൂടാതെ റൂട്ടിലെ വിദ്യാർഥികളടക്കം സ്ഥിരം യാത്രക്കാർ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. 25 ലക്ഷം രൂപ വകയിരുത്തിയാണ് ഓണപ്പുടയിൽ പാലം പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നത്. രണ്ട് മാസം മുമ്പാണ് പാലത്തിന് നടുവിലെ ഭീം തകർന്നതായി കണ്ടെത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *