നിലമ്പൂർ- പാലക്കാട്  പാസഞ്ചർ ട്രെയിൻ പാളം തെറ്റി

Share to

Perinthalmanna Radio
Date: 15-11-2023

വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിൻ പാളം തെറ്റി. പശു ട്രെയിനിനു മുന്നിൽ ചാടിയതാണ് പാളം തെറ്റാൻ കാരണമെന്ന് റയിൽവെ അറിയിച്ചു. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പാസഞ്ചറിൻ്റെ എൻജിനുകളാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല. റയിൽവെ സ്റ്റേഷൻ എത്തുന്നതിന് ഒരു കിലോമീറ്റർ അടുത്താണ് സംഭവം. അപകടത്തെ തുടർന്ന് നിലമ്പൂർ – ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഷൊർണൂർ- നിലമ്പൂർ, നിലമ്പൂർ -ഷൊർണൂർ പാസഞ്ചറുകൾ റദ്ദാക്കി. രാജ്യറാണി എക്സ്പ്രസ് 2 മണിക്കൂർ കഴിഞ്ഞേ പുറപ്പെടൂ. ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് റയിൽവെ അറിയിച്ചു. ട്രെയിൻ എഞ്ചിൻ മാത്രമാണ് പാളം തെറ്റിയത്. കോച്ചുകൾക്ക് പ്രശ്നമില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *