
Perinthalmanna Radio
Date: 15-11-2024
പെരിന്തൽമണ്ണ : ശിശു ദിനാഘോഷത്തിൻ്റെ ഭാഗമായി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു കക്കൂത്ത് ജി.എം.എൽ.പി. സ്കൂളിലെ വിദ്യാർഥികൾ. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ കുട്ടികളുമായി സംവദിച്ചു. പൊലീസ് സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ സബ് ഇൻസ്പെക്ടർ അബ്ബാസ് കുട്ടികൾക്കായി വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ റോഡ് സുരക്ഷാ പോസ്റ്റർ പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ പ്രകാശനം ചെയ്തു. കുട്ടികളുടെ കലാ പരിപാടികൾ, മധുര വിരുന്ന് എന്നിവയുമുണ്ടായി. പ്രധാനധ്യാപകൻ സി.ഷാജിമോൻ, പി.ടി.എ പ്രസിഡണ്ട് കെ.കെ. സാജിദ, സ്കൂൾ ലീഡർ മുഹമ്മദ് ഷാദിൽ , കെ.അൻഷാദ് , ആഷിഖ്, റീനജലാൽ, എന്നിവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
