ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില

Share to

Perinthalmanna Radio
Date: 15-12-2023

പെരിന്തല്‍മണ്ണ: ബൈക്ക് യാത്രക്കാരനായ യുവാവിനെ രണ്ട് ബൈക്കുകളിലായി വന്ന സംഘം ഇടിച്ചു വീഴ്ത്തി കൈവശം ഉണ്ടായിരുന്ന 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. അങ്ങാടിപ്പുറം സ്വദേശി പള്ളിയാല്‍തൊടി മുഹമ്മദ് യാസിൻ (20), അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി സയ്യിദ് ആഷിക് (20) എന്നിവരാണ് പെരിന്തല്‍മണ്ണ പോലീസിന്‍റെ പിടിയിലായത്.

ഈ മാസം ഒന്നിന് ആയിരുന്നു പെരിന്തല്‍മണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിന് സമീപത്തുവെച്ച്‌ രണ്ടു ബൈക്കുകളിലായി എത്തിയ സംഘം മണലായ സ്വദേശിയായ യുവാവിനെ ഇടിച്ചു വീഴ്ത്തി കുരുമുളക് സ്പ്രേ അടിച്ച്‌ മര്‍ദിച്ചു കയ്യില്‍ ഉണ്ടായിരുന്ന 15 ലക്ഷം രൂപ അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ഇൻസ്പെക്ടര്‍ പ്രേംജിത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കുന്നക്കാവ് സ്വദേശി കല്ലുവെട്ട് കുഴിയില്‍ മുഹമ്മദ് സുഹൈലിനെയും മഞ്ചേരി ആനക്കയം സ്വദേശി അറക്കല്‍ അബ്ദുല്‍ കബീറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതികളായ മുഹമ്മദ് യാസീനും സയ്യിദ് ആഷികും പിടിയിലാകുന്നത്.

പ്രതികളെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിലെടുക്കും എന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഇൻസ്പെക്ടര്‍ പ്രേംജിത്ത് അറിയിച്ചു. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ ഷിജോ, തങ്കച്ചൻ, സെബാസ്റ്റ്യൻ, രാജേഷ് സീനിയര്‍ സിപിഒ രാകേഷ്, സിപി ഓമാരായ ശാലു, സല്‍മാൻ എന്നിവരും ഉണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *