മഞ്ചേരിയിൽ അയ്യപ്പ ഭക്തരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം

Share to

Perinthalmanna Radio
Date: 15-12-2023

മലപ്പുറം: മഞ്ചേരി- അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും കുഞ്ഞും യാത്രക്കാരിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു.

കർണ്ണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസാണ് ഓട്ടോയിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. ആറുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.

മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *