
Perinthalmanna Radio
Date: 15-12-2024
അങ്ങാടിപ്പുറം : ഷൊർണൂർ – നിലമ്പൂർ പാസഞ്ചർ കിട്ടാതെ വെള്ളിയാഴ്ച യാത്രക്കാർ പ്രതിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി പാലക്കാട് റെയിൽവേ ഡിവിഷൻ.
ആലപ്പുഴ -ഷൊർണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് വെള്ളിയാഴ്ച രാത്രി വൈകിയെത്തിയതിനാൽ ഷൊർണൂർ – നിലമ്പൂർ പാസഞ്ചർ യാത്രക്കാർക്ക് കിട്ടിയിരുന്നില്ല. ഇതിൽ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ വിശദീകരണം.
തിരുവനന്തപുരം ഡിവിഷനിൽ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എക്സിക്യുട്ടീവ് എക്സ്പ്രസ് വൈകാനിടയുണ്ട്. എന്നാൽ ഷൊർണൂർ – നിലമ്പൂർ പാസഞ്ചർ വൈകിയാൽ നിലമ്പൂരിൽ നിന്നു ഷൊർണൂരിലേക്കുള്ള മറ്റ് ട്രെയിൻ സർവീസുകളെ ബാധിക്കും.
ഷൊർണൂർ – നിലമ്പൂർ പാസഞ്ചർ വൈകിയാൽ നിലമ്പൂർ – ഷൊർണൂർ വണ്ടിയും വൈകി ഓടേണ്ടി വരും. ഇത് ചെന്നൈയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള യാത്രക്കാർക്ക് കണക്‌ഷൻ സർവീസ് നഷ്ടപ്പെടുത്തും. നിലവിൽ ഷൊർണൂർ-നിലമ്പൂർ പാസഞ്ചറുമായി ആലപ്പുഴ എക്സിക്യുട്ടീവ് കണക്‌ഷൻ സർവീസല്ല. 7.47-ന് എക്സിക്യുട്ടീവ് ഷൊർണൂരിൽ എത്തുന്നതിനാൽ ഇതിലെ യാത്രക്കാർക്ക് 8.10-ന് പുറപ്പെടുന്ന ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ലഭിക്കുമായിരുന്നു. എല്ലാ യാത്രക്കാരുടേയും ആവശ്യങ്ങൾ ഫലപ്രദമായി നിർവഹിക്കുമെന്നും റെയിൽവേ വിശദീകരണത്തിൽ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
