
Perinthalmanna Radio
Date: 15-12-2025
പെരിന്തൽമണ്ണ: നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ മൂന്ന് ദിവസത്തേക്ക് കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. ഇന്നും നാളെയും മറ്റന്നാളും ഡിസംബർ 15 (തിങ്കൾ), 16 (ചൊവ്വ), 17 (ബുധൻ) ദിവസങ്ങളിലാണ് ജല വിതരണം മുടങ്ങുക. പെരിന്തൽമണ്ണ സെക്ഷന് കീഴിലുള്ള പാതായിക്കര, കുളിർമല എന്നീ ടാങ്കുകളിലേക്ക് രാമൻചാടി- അലിഗഡ് കുടിവെള്ള പദ്ധതിയിൽ നിന്നും വെള്ളം എത്തിക്കുന്നതിന് ആയുള്ള പ്രവൃത്തികൾ നടക്കുന്നതിനാലാണിത്. ഗ്രാവിറ്റി മെയിനിൽ ഇന്റർ കണക്ഷൻ പ്രവൃത്തി നടക്കുന്നതിനാൽ നിലവിലെ പമ്പിങ് നിർത്തി വെക്കേണ്ടി വരുന്നതാണ് തടസ്സത്തിന് കാരണം.
ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
