
Perinthalmanna Radio
Date: 16-01-2024
ആലിപ്പറമ്പ് : ഒടമല ശൈഖ് ഫരീദ് ഔലിയ മഖാമിലെ നാലു മാസത്തെ നേർച്ചയ്ക്ക് കൊടിയേറി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയുയർത്തി.
തുടർന്ന് നടന്ന പൊതു സമ്മേളനവും തങ്ങൾ ഉദ്ഘാടനം ചെയ്തു. ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിച്ചു. ഫരീദി അജ്മൽ റോഷൻ വട്ടപ്പറമ്പ് അനുസ്മരണ പ്രഭാഷണം നടത്തി. കൊടശ്ശേരി ഇബ്രാഹിം മുസ്‌ലിയാർ, ഹിബത്തുള്ള ദാരിമി തൂത, സുബൈർ ഫൈസി, ഉമറലി ദാരിമി എടത്തറ, സ്വമദ് ഫൈസി തെയ്യാട്ടുചിറ, സ്വാലിഹ് ഹുദവി തൂത, ഹുസൈൻ അൻവരി ചങ്ങലീരി തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
