
Perinthalmanna Radio
Date: 16-01-2024
ആലിപ്പറമ്പ്: ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കുന്ന “മധുരം മാതൃത്വം’ പദ്ധതിയുടെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി. അഫ്സല് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തിലെ സ്ത്രീകള്‍കള്‍ക്ക് പ്രസവശേഷം ശാസ്ത്രീയമായുള്ള ആയുര്‍വേദ പരിചരണമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. പ്രസവ ശേഷം 45 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യുന്ന ഗുണഭോക്താക്കള്‍ക്ക് ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും അവര്‍ക്ക് പ്രസവരക്ഷ മരുന്നുകളും പദ്ധതി വഴി നല്‍കും.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അയമു എന്ന മാനു, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മജീദ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. നവാസ്, ആസൂത്രണ സമിതി അംഗങ്ങളായ ഹാജറുമ്മ, ടി.കെ. ഹംസ എന്ന മുത്തു, ശശിധരന് മണലായ, ഇ.വി. ശങ്കര നാരായണന്, നെടുമ്ബട്ടി മോഹന്‍ദാസ്, കെ.പി. ഹസീന, ഭാരതീയ ഔഷധസസ്യ പരിപാലന സംഘം വൈസ് പ്രസിഡന്റ് അഡ്വ. പി.എ. പൗരന്, മെംബര്‍മാരായ ബാലസുബ്രഹ്മണ്യന്, പി. രാജേഷ്, അമ്ബിളി, സരോജ ദേവി, മുബാറക്ക് അലി, ജുബില ലത്തീഫ്, പി. വസന്ത തുടങ്ങിയവര്‍ സംബന്ധിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
