
Perinthalmanna Radio
Date: 16-01-2025
പെരിന്തൽമണ്ണ : തകർന്നു കിടക്കുന്ന മുണ്ടത്തുപാലം ജങ്ഷനിലെയും ബൈപ്പാസിലെയും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധ മാർച്ച് നടത്തി. വ്യാപാര ഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് മുണ്ടത്തുപാലം ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സായാഹ്ന ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് പി.ടി.എസ്. മൂസ്സു അധ്യക്ഷനായി. യോഗത്തിൽ ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ഇഖ്ബാൽ, ലത്തീഫ് ടാലൻറ്, ചമയം ബാപ്പു, ഷാലിമാർ ഷൗക്കത്ത്, ലിയാക്കത്തലിഖാൻ, യൂസഫ് രാമപുരം, പി.പി. സൈതലവി, കെ.പി. ഉമ്മർ, വാര്യർ ദാസ് തുടങ്ങിയവർ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ