ജില്ലയിൽ മോട്ടോർ നിയമ ലംഘനങ്ങൾക്ക് 15 ദിവസത്തിനിടെ 6.3 ലക്ഷം രൂപ പിഴയീടാക്കി

Share to


Perinthalmanna Radio
Date: 16-01-2026

മലപ്പുറം ∙കാലാവധി അവസാനിച്ച വാഹനങ്ങൾ ഉപയോഗിക്കുന്നതുൾപ്പെടെ റജിസ്്രേഷൻ നിയമ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ മോട്ടർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത് 2,49,000 രൂപ. 83 പേരിൽ നിന്നാണ് ഇത്രയും തുക ഈടാക്കിയത്. റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഈ മാസം 3 മുതൽ മോട്ടർ വാഹന വകുപ്പ് വാഹന പരിശോധന കർശനമാക്കിയിരുന്നു. 15 ദിവസത്തിനിടെ ജില്ലയിൽ ആകെ കണ്ടെത്തിയത് 437 നിയമ ലംഘനങ്ങളാണ്. ഇതിൽ 6,30,100 രൂപ പിഴയായി ഈടാക്കി. ഈ മാസം 31വരെ മാസാചരണം തുടരും. വാഹന പരിശോധന കർശനമാക്കിയതിനു പുറമേ ട്രാഫിക് ബോധവൽക്കരണം ഉൾപ്പെടെയുള്ള പരിപാടികളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.

നമ്പർ പ്ലേറ്റ് മറച്ച് വാഹനമോടിക്കൽ, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, നിയമവിരുദ്ധമായ രൂപമാറ്റം വരുത്തൽ, ഇൻഷുറൻസ് ഇല്ലാത്തത് എന്നിവയാണ് പിടിക്കപ്പെട്ട പ്രധാന നിയമലംഘനങ്ങൾ.

*നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴ*

ഹെൽമെറ്റില്ലാത്തത് : 97,500
ട്രിപ്പിൾ : 8,000
ഫുട്പാത്തിലെ പാർക്കിങ് : 500
രൂപമാറ്റം വരുത്തൽ : 25,000
മൊബൈൽ ഫോൺ ഉപയോഗിക്കൽ : 6,000
ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്തത് : 11,000
ഇൻഷുറൻസ് ഇല്ലാത്തത് : 82,000
ലൈസൻസ് ഇല്ലാത്തത് : 45,000
മറ്റുള്ളവ : 1,05,100
ആകെ : 6,30,100
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *