പെരിന്തൽമണ്ണ ആയിഷ ജംഗ്ഷനിൽ പുതിയ ട്രാഫിക് സിഗ്നൽ സ്ഥാപിക്കാൻ പ്രാരംഭ നടപടികളായി

Share to

Perinthalmanna Radio
Date: 16-02-2024

പെരിന്തൽമണ്ണ: അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന പെരിന്തൽമണ്ണ നഗരത്തിലെ ആയിഷ ജംഗ്ഷനിൽ പുതിയ ട്രാഫിക് സിഗ്നൽ സ്ഥാപിക്കാൻ പ്രാരംഭ നടപടികളായി.
സ. മൂസക്കുട്ടി സ്മാരക ബസ്റ്റാന്റ് ഓപ്പൺ ആയതിനു ശേഷം പെരിന്തൽമണ്ണയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷൻ ആയി ആയിഷ ബൈപാസ് ജംഗ്ഷൻ മാറിയതോടെ പണ്ടേ ഉള്ള വാഹനകുരുക്ക് ഇവിടെ ഇരട്ടിയിലധികം ആയിട്ടുണ്ട്. ആളുകൾ കൂടുതലായി നഗരത്തിൽ വന്നു പോകുന്ന സമയങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും തിരക്കിന്റെ തോത് വലിയ നിലയിലുമാണ്. യാത്രക്കാരുടെ സമയ നഷ്ട്ടവും ട്രാഫിക് നിയന്ത്രിക്കുന്നതിന് പോലീസ്  അനുഭവിക്കുന്ന പ്രയാസവും പരിഗണിച്ച്  പരിഹാരമെന്നോണം ആയിഷ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ച് കൃത്യമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനാണ് നഗരസഭ ആലോചിക്കുന്നത്.
നഗരത്തിലെ ഗതാഗത കുരുക്കുകൾ കുറക്കുന്നതിനായി നിലവിലെ സാധ്യതകളെ പ്രയോജനപെടുത്തി പുതിയ റിംഗ് റോഡുകൾ നിർമ്മിക്കുവാനും നിലവിലെ റിംഗ് റോഡുകൾ വീതി വർധിപ്പിക്കുവാനുമുള്ള ശ്രമം നഗരസഭ നടത്തി കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം നഗരസഭ ചെയർമാൻ പി ഷാജിയുടെ നേതൃത്വത്തിൽ അധികൃതർ ജംങ്ഷൻ സന്ദർശിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *