സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു

Share to

Perinthalmanna Radio
Date: 16-02-2024

അന്തരീക്ഷ താപനില ഉയർന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കുതിച്ച് ഉയർന്നു. വ്യാഴാഴ്ച രാവിലെ വരെയുള്ള (24 മണിക്കൂർ) കണക്ക് പ്രകാരം സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം ഒമ്പതു കോടി ഒരു ലക്ഷത്തില്‍പരം യൂനിറ്റാണ് (9,01,15,400). വൈദ്യുതി ഉപഭോഗത്തില്‍ 20 ലക്ഷം യൂനിറ്റിന്‍റെ വർധനയാണ്കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്‌ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.

2023 ഏപ്രില്‍ 19ലെ വൈദ്യുതി ഉപഭോഗമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്നത്. ഇത് 102.99 ദശലക്ഷം യൂനിറ്റായിരുന്നു. അതിനു മുമ്പ് 2022 ഏപ്രിലില്‍ 92.88 ദശലക്ഷം യൂനിറ്റായിരുന്നു. ഓരോ വർഷവും മുൻ വർഷത്തെ അപേക്ഷിച്ച്‌ ഉപഭോഗത്തില്‍ ശരാശരി 10 ശതമാനത്തിന്‍റെ വർധന ഉണ്ടാകാറുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *