
Perinthalmanna Radio
Date: 16-03-2024
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് നാളെ
അങ്ങാടിപ്പുറം: വള്ളുവനാടിന്റെ പൂരമാമാങ്കത്തിന് ഞായറാഴ്ച പുറപ്പാട്. പൂരത്തിനു മുന്നോടിയായി എട്ടു ദിവസം നീണ്ട ദ്രവ്യകലശം വെള്ളിയാഴ്ച ശ്രീഭൂതബലിയോടെ സമാപിച്ചു. പുറപ്പാട് ദിവസം രാവിലെ എട്ടിന് നങ്ങ്യാർകൂത്തോടെ ചടങ്ങുകൾ ആരംഭിക്കും.
തുടർന്ന് കൂത്ത് പുറപ്പാട്. പത്തുമണിക്ക് നാലമ്പലത്തിനകത്ത് പൂരം ആചാരപൂർവം കൊട്ടിപ്പുറപ്പെടും. ഗജവീരന്റെ പുറത്ത് ആദ്യ ആറാട്ടിനായി ഭഗവതി വടക്കേനട ഇറങ്ങും. ആറാട്ടുകഴിഞ്ഞ് 11-ന് പൂരം കൊട്ടിക്കയറും. പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തിനുശേഷം തിടമ്പ് മാതൃശാലയിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നതോടെ ആദ്യ പകൽപ്പൂരം സമാപിക്കും.
രാത്രി 9.30-ന് വെടിക്കെട്ടോടെ രണ്ടാമത്തെ ആറാട്ടിനായി കൊട്ടിയിറക്കം. മീനമാസത്തിലെ മകീര്യത്തിന് തുടങ്ങി 11 ദിവസമാണ് തിരുമാന്ധാംകുന്നിലമ്മയുടെ പൂരം.
രണ്ടാം പൂരദിവസം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ മാന്ധാദ്രി പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക് സമർപ്പിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
