
Perinthalmanna Radio
Date: 16-04-2025
ന്യൂഡൽഹി: വാഹനങ്ങൾ ഇനി ടോൾ പ്ലാസയിൽ നിർത്തേണ്ടതില്ല. 15 ദിവസത്തിനുള്ളില്‍ ഉപഗ്രഹ അധിഷ്‌ഠിത ടോൾ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. സുഗമമായ യാത്രയ്‌ക്കും ഹൈവേകളിലെ തിരക്ക് കുറയ്‌ക്കുന്നതിനുമായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നയമെന്ന് നിതിൻ ഗഡ്‌കരി പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ വാഹനങ്ങൾ ഉപഗ്രഹങ്ങൾ വഴി ട്രാക്ക് ചെയ്യപ്പെടും. വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ടോൾ കുറയ്‌ക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ധനം ലാഭിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് നിതിൻ ഗഡ്‌കരി വ്യക്തമാക്കി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
