ജൂലൈ 22 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

Share to


Perinthalmanna Radio
Date: 16-07-2025

സംസ്ഥാനത്ത് ഈ മാസം 22 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ 99 ശതമാനം കാര്യങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഗണേഷ് കുമാർ അവകാശപ്പെട്ടു. രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയങ്ങളിലാണ് തീരുമാനമാകാതെ പോയത്.

വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കണമെന്നതായിരുന്നു ബസുടമകളുടെ ആവശ്യങ്ങളിലൊന്ന്. ഇക്കാര്യത്തിൽ വിദ്യാർഥികളുടെ അഭിപ്രായങ്ങൾ അറിയാൻ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥൻ വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തും. ഇതിന് ശേഷം ബസുടമകളുമായും ചർച്ച നടത്തും. രണ്ടാഴ്ചക്കുള്ളിൽ ഇക്കാര്യങ്ങൾ നടക്കും.

ഈ വിഷയത്തിൽ സമവായം ഉണ്ടാകേണ്ടതുണ്ട്. സംഘടനകളുമായി സംസാരിച്ച് സമവായത്തിലെത്താനുള്ള നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. 140 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്താനുള്ള ബസ് പെർമിറ്റിന്റെ കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
  ………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *