
Perinthalmanna Radio
Date: 16-08-2024
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ദിവസേന രോഗികൾ ആശ്രയിക്കുന്ന ഓപിയിൽ നിന്ന് നിർദ്ദേശിക്കുന്ന മരുന്നുകൾ ലഭ്യമാക്കേണ്ട ഫാർമസികളിൽ ആവശ്യമായ ജോലിക്കാർ ഇല്ലാത്തത് കൊണ്ട് രോഗികൾ ബുദ്ധിമുട്ടുകയാണെന്നും ഏറെ നേരം കാത്തിരുന്നിട്ടും രോഗികൾ മടങ്ങി പോകുന്ന സ്ഥിതിയാണ് ഉള്ളതെന്നും രാവിലെ 10 മണിക്ക് ഒപിയിൽ വന്ന ഒരു രോഗി ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങി പോകുമ്പോൾ ഏകദേശം വൈകുന്നേരം 4 മണിയോളം സമയം എടുക്കുന്ന സാഹചര്യമാണെന്നതും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. ഫാർമസിയിൽ നിലവിൽ ഉണ്ടായിരുന്ന ഒരു സ്റ്റാഫിനെ രാത്രിയിലേക്ക് ഷിഫ്റ്റ് ചെയ്തതാണ് വലിയ രീതിയിലുള്ള തിരക്കുകൾ അനുഭവപ്പെടാൻ കാരണമെന്നും പുതിയ ആളുകളെ നിയമിക്കുന്നതിന് വേണ്ടി സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും സൂപ്രണ്ട് ഭാരവാഹികളെ അറിയിച്ചു. ഏതാനും ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നും സൂപ്രണ്ട് അറിയിച്ചു. രോഗികളുടെ ബുദ്ധിമുട്ട് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അല്ലാത്തപക്ഷം യൂത്ത് കോൺഗ്രസ് സമരവുമായി മുന്നോട്ടു പോകുമെന്നും നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ.മുനീർ തെക്കേപുറം സൂപ്രണ്ടിന് നൽകിയ നിവേദനത്തിൽ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി യാസീൻ ഒലിങ്കര, ഫിറോസ് വെങ്ങാടൻ എന്നീ യൂത്ത് കോൺഗ്രസ് ഭാരവാഹികളും പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
