
അടിസ്ഥാന തത്വങ്ങളായ സോഷ്യലിസവും മതനിരപേക്ഷതയും ആമുഖത്തില്‍ മാത്രമല്ല, ഭരണഘടനയിലുടനീളം ഇഴചേര്‍ക്കപ്പെട്ടതാണ്. സോഷ്യലിസത്തിന്റെയും മതനിരപേക്ഷതയുടെയും സത്ത ഈ അടിസ്ഥാന മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിനെതിരെ വഴികാട്ടിയായി തുടരും. ഏതു മതവിശ്വാസികള്‍ക്കും മതരഹിതരായി ജീവിക്കുന്നവര്‍ക്കും ഇന്ത്യയില്‍ സ്വതന്ത്രമായി ജീവിക്കുന്നതിനും സഞ്ചരിക്കുന്നതിനും മതനിരപേക്ഷത എന്ന ഉറപ്പ് അനിവാര്യമാണ്. ആ ഉറപ്പ് ഇല്ലാതായാല്‍, മതത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട വിചാരണകളും ആക്രമണങ്ങളും ക്രൂരമായ നരഹത്യകളും വര്‍ദ്ധിക്കുന്നതിന് ഇടയാകും. അങ്ങനെയൊന്ന്സംഭവിക്കാതിരിക്കാന്, ഭരണഘടനയുടെ അന്തസത്തയെ സംരക്ഷിച്ചേ മതിയാകൂ.
ചില പ്രത്യേക താത്പര്യങ്ങള്‍ കടന്നുവരികയും ഫെഡറലിസത്തിന്റെ കാതലിന് ക്ഷയം സംഭവിക്കുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. തുടര്‍ച്ചയായി അവഗണന നേരിടുന്ന ഒരു ഭൂപ്രദേശമായി കേരളം മാറുന്നത് ഫെഡറലിസത്തിന്റെ പരാജയത്തെയാണ് കാണിക്കുന്നത്. ദുരന്തമുഖത്തുപോലും കേരളത്തോട് തികഞ്ഞ അവഗണന കാണിക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം താങ്ങാനാകാത്ത കാര്യമാണ്. ചൂരല്‍മലയിലെ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യംപോലും അംഗീകരിക്കപ്പെട്ടില്ല. 2005ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിലെ സെക്ഷന്‍ 13 പ്രകാരം ദുരന്തഭൂമിയിലെ ജനങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനം. എന്നാല്‍, ആ നിയമത്തെ ഭേദഗതി ചെയ്യാനുള്ള നീക്കം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും റവന്യം മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.
സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി കെ. രാജന് പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു.
പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്ക്യു, എന്‍.സി.സി, എസ്.പി.സി, സകൗട്ട്, ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി 37 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. എം.എസ്.പി അസി. കമാന്‍ഡന്റ് പി. ബാബു പരേഡ് കമാന്‍ഡറായി.എം എസ് പി സായുധ സേനാ വിഭാഗം ഇന്‍സ്പെക്ടര്‍ രജിത് കുമാർ സെക്കന്റ് ഇന്‍ കമാന്‍ഡായിരുന്നു. ജില്ലാ കളക്ടര്‍ വി.ആര് വിനോദ്, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.
കനത്ത മഴയെ അവഗണിച്ചു നടന്ന പരേഡ് വീക്ഷിക്കാനും ധാരാളം ആളുകൾ എത്തിയിരുന്നു. ചടങ്ങിൽ എം എൽ എ മാരായ പി.ഉബൈദുള്ള, ടി.വി. ഇബ്രാഹിം, മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി തുടങ്ങിയവർ സംബന്ധിച്ചു.
———————————————
®Perinthalmanna Radio
