
Perinthalmanna Radio
Date: 16-08-2025
അങ്ങാടിപ്പുറം: കോട്ടയം- നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മൂന്നു സ്റ്റേഷനുകളിൽ കൂടി സ്റ്റോപ്പ് അനുവദിച്ചു. കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. നിലമ്പൂർ-കോട്ടയം സർവീസിനും ഇവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നിലവിൽ ഈ സർവീസുകൾക്ക് ഷൊർണൂർ- നിലമ്പൂർ റൂട്ടിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് സ്റ്റോപ്പുള്ളത്. മൂന്നു സ്റ്റോപ്പുകൾ കൂടി അനുവദിച്ചതോടെ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
