
Perinthalmanna Radio
Date: 16-09-2024
മലപ്പുറം: വണ്ടൂരിൽ നിപ ബാധിച്ച് മരിച്ച 24കാരന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ബെംഗളൂരുവിൽ നിന്നെത്തിയ ശേഷം നാലാം തീയതി വീട്ടിൽ വച്ചാണ് യുവാവിന് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. അഞ്ചാം തീയതി വീട്ടിൽ തുടർന്നു. ആറാം തീയതി സ്വന്തം കാറിൽ വീടിനു സമീപത്തെ ക്ലിനിക്കിൽ എത്തി. 11:30 മുതൽ 12 മണി വരെ ഇവിടെ തുടർന്നു.
പിന്നീട് സ്വന്തം കാറിൽ വീട്ടിലേക്ക് പോവുകയും വൈകുന്നേരം ബാബു പാരമ്പര്യ വൈദ്യശാലയിൽ എത്തുകയും ചെയ്തു. 7.30 മുതൽ 7.45 വരെ ഇവിടെ തുടർന്നു. പിന്നീട് ജെഎംസി ക്ലിനിക്കിൽ എത്തി. 8.18 മുതൽ 10.30 വരെ ഇവിടെയായിരുന്നു. പിന്നീട് സ്വന്തം കാറിൽ വീട്ടിലേക്ക് തിരിച്ചു.
ഏഴാം തീയതി രാവിലെ വീട്ടിൽ നിന്ന് ഓട്ടോയിൽ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ എത്തി. 9.20 മുതൽ 9.30 വരെ ഇവിടെ തുടർന്നു. തിരിച്ച് ഓട്ടോയിൽ വീട്ടിലേക്ക്. വൈകുന്നേരം നിംസ് എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാത്രി 7.45 മുതൽ 8.24 വരെ ഇവിടെ ചികിത്സയിൽ.
രാത്രി 8.25 മുതൽ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ നിംസ് ഐസിയുവിൽ. എട്ടാം തീയതി ഉച്ചയ്ക്ക് 1.25ഓടെ എംഇഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 2.06 മുതൽ 3.55 വരെ എംഇഎസ് എമർജൻസി വിഭാഗത്തിൽ. 3:59 മുതൽ 5:25 വരെ എംആർഐ റൂമിൽ. തുടർന്ന് 5.35 മുതൽ ആറ് മണി വരെ വീണ്ടും എമർജൻസി വിഭാഗത്തിലേക്ക്.
6.10 മുതൽ രാത്രി 12.50 വരെ എംഐസി യൂണിറ്റ് 1ൽ. ഒമ്പതാം തീയതി പുലർച്ചെ ഒരു മണി മുതൽ രാവിലെ 8.46 വരെ എംഐസിയു യൂണിറ്റ് 2ലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയവെ അന്നു രാവിലെയാണ് യുവാവ് മരിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
