മണ്ണാർമലയിലെ പുലി; പ്രദേശവാസികൾ റോഡ് ഉപരോധിച്ചു

Share to


Perinthalmanna Radio
Date: 16-09-2025

പട്ടിക്കാട്: മാസങ്ങളായി ജനവാസ മേഖലയിൽ ഭീതി പടർത്തുന്ന പുലിയെ പിടികൂടാൻ അധികാരികൾ നടപടി എടുക്കാത്തതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. മാനത്തുമംഗലം- കാര്യവട്ടം മാട് റോഡിൽ പൗരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ റോഡ് ഉപരോധിച്ചു.

പുലി സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന മണ്ണാർമല പള്ളിപ്പടി, മാനത്തുമംഗലം, കക്കൂത്ത് മേഖലകളിലെ നൂറു കണക്കിന് ആളുകള്‍   ഉപരോധത്തിൽ സജീവ പങ്കാളികളായി. പുലിയെ പിടി കൂടാൻ കെണി സ്ഥാപിച്ചതല്ലാതെ മറ്റേതൊരു കാര്യമായ നടപടി കൈക്കൊള്ളാത്തതിൽ പ്രതിഷേധം ശക്തമായി. ഉപരോധത്തെ തുടർന്ന് മണ്ണാർമല മാട് റോഡില്‍  ഗതാഗതം തടസ്സപ്പെട്ടു. അധികൃതർ നിസ്സംഗത തുടർന്നാൽ പ്രതിഷേധം കടുപ്പിക്കുമെന്ന് പൗരസമിതിയുടെ മുന്നറിയിപ്പ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *