
Perinthalmanna Radio
Date: 16-10-2024
പെരിന്തൽമണ്ണ: പ്രവർത്തന മികവിനുള്ള കെഎസ്ആർടിസിയുടെ 10 സംസ്ഥാന അവാർഡുകളിൽ മൂന്നെണ്ണവും മലപ്പുറം ജില്ലയിലേക്ക്. പ്രവർത്തന ലാഭം വർധിപ്പിച്ച ആദ്യ 5 യൂണിറ്റുകളിൽ പെരിന്തൽമണ്ണ (10.5%) ഒന്നാം സ്ഥാനവും മലപ്പുറം (9.50%) നാലാം സ്ഥാനവും നേടി. പ്രവർത്തന നഷ്ടം ഏറ്റവും കുറച്ച 5 യൂണിറ്റുകളിൽ നിലമ്പൂർ (13.20%) നാലാം സ്ഥാനം നേടി. അതിൽതന്നെ നഷ്ടം മറികടന്ന് ലാഭത്തിലെത്തിയ 3 യൂണിറ്റുകളിലൊന്നുമാണു നിലമ്പൂർ. മലപ്പുറത്തിനും നിലമ്പൂരിനുമുള്ള അവാർഡ് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോണും പെരിന്തൽമണ്ണയ്ക്കുള്ള പുരസ്കാരം എടിഒ എം.അനസും മന്ത്രി കെ.ബി.ഗണേഷ്കുമാറിൽനിന്ന് ഏറ്റുവാങ്ങി.
അവാർഡ് നേടിയ പത്തിൽ 7 യൂണിറ്റുകളും സ്വകാര്യ ബസുകളുമായി കൂടുതൽ മത്സരമുള്ള വടക്കൻ മേഖലയിൽനിന്നുള്ളവയാണ്. ബാക്കി 3 എണ്ണം മധ്യമേഖലയിൽനിന്നും. കെഎസ്ആർടിസിയുടെ കുത്തകയായ, ദേശസാൽകൃത റൂട്ടുകളേറെയുള്ള തെക്കൻ മേഖലയിൽനിന്ന് ഒറ്റ യൂണിറ്റുകളുമില്ല. ജൂലൈ, സെപ്റ്റംബർ മാസത്തിലെ കണക്കുകൾ പരിഗണിച്ചാണു പുരസ്കാരം. ഡീസൽ, ബസിലെ ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണി എന്നിവയടക്കമുള്ള പ്രവർത്തനച്ചെലവും വരുമാനവുമാണു മാനദണ്ഡം.
പുതിയ സർവീസുകളുടെയും പദ്ധതികളുടെയും കാര്യത്തിൽ ജില്ലയിലെ യൂണിറ്റുകൾ പലപ്പോഴും അവഗണന നേരിടുന്നുണ്ട്. ദീർഘദൂര സർവീസുകൾ കുറവാണെങ്കിലും ബജറ്റ് ടൂറിസം സർവീസുകളാണു ജില്ലയിലെ യൂണിറ്റുകൾക്കു പ്രവർത്തന ലാഭം കൊയ്യാൻ സഹായകമായത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
