പെരിന്തൽമണ്ണ- ഊട്ടി റോഡിൽ പൂപ്പലം വരെ ഗതാഗതം ദുസ്സഹം

Share to


Perinthalmanna Radio
Date: 16-10-2025

പെരിന്തൽമണ്ണ: റോഡ് പലയിടങ്ങളിലായി പൊട്ടിപ്പൊളിഞ്ഞതിനാൽ പെരിന്തൽമണ്ണ- ഊട്ടി റോഡിൽ പട്ടിക്കാട് വരെ ഗതാഗതം ദുസ്സഹമായ നിലയിൽ. 2 മാസം മുൻപ് ക്വാറി വേസ്‌റ്റ് ഉപയോഗിച്ച് കുഴികൾ നികത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്‌തതോടെ കുഴികൾ രൂപപ്പെടുകയും ഗതാഗതം പ്രയാസമാവുകയും ആയിരുന്നു. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടം പതിവ് സംഭവമാണ്. കുഴികൾ വെട്ടിച്ച് വാഹനങ്ങൾ പാർശ്വഭാഗം ചേർന്ന് പോകുന്നത് ഗതാഗത തടസ്സവും സൃഷ്‌ടിക്കുന്നു.

റോഡിലെ കുഴികൾ കഴിവതും വേഗം അടച്ച് യാത്രാ സൗകര്യം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *