വികസനം കാത്ത് പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. സബ്‌ഡിപ്പോ

Share to

Perinthalmanna Radio
Date: 16-12-2023

പെരിന്തൽമണ്ണ: അന്തർ സംസ്ഥാന സർവീസുകളുൾപ്പെടെ നടത്തുന്ന പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. സബ്‌ഡിപ്പോ വികസനത്തിനായി കൊതിക്കുകയാണ്. പുതിയ റൂട്ടുകൾ തുടങ്ങുന്നില്ലെന്നു മാത്രമല്ല, നേരത്തേ ഉണ്ടായിരുന്ന സർവീസുകളുടെ പകുതിയോളം വർഷങ്ങളായി നിർത്തിയിരിക്കുകയുമാണ്. ഗ്രാമീണ മേഖലകളിലേക്കുള്ള സർവീസുകളില്ലാതായത് ജനത്തെ പ്രയാസത്തിലാക്കുന്നു. ബസുകളും ജീവനക്കാരും ഇല്ലാത്തതാണ് ഡിപ്പോ നേരിടുന്ന പ്രധാന പ്രശ്‌നം.

ഡിപ്പോയിൽ ഇന്നുള്ളത് 33 ഷെഡ്യൂളുകളാണ്. അതിൽ തന്നെ 31 എണ്ണമേ വിടാനാകുന്നുള്ളൂ. മൈസൂരുവിലേക്കുള്ള ഒരു സൂപ്പർഫാസ്റ്റ് സർവീസാണ് ഡിപ്പോയ്ക്ക് സ്വന്തമായുള്ളത്. ഏഴ് ഫാസ്റ്റ്, 23 ഓർഡിനറി സർവീസുകളുമാണ് ഉള്ളത്. രണ്ട് സ്വിഫ്റ്റ് സർവീസുകളുമുണ്ട്. അഞ്ച് ബസുകൾ ഗൂഡല്ലൂരിലേക്കും 11 എണ്ണം പാലക്കാട്- കോഴിക്കോട് ടൗൺ ടു ടൗൺ സർവീസും ഒരു നോളജ് സിറ്റി സർവീസുമടക്കമാണ് ഓർഡിനറിയിലുള്ളത്. ഇവയ്‌ക്കെല്ലാമായി 61 ഡ്രൈവർമാരുടെയും 67 കണ്ടക്ടർമാരുടെയും സേവനമാണ് ഡിപ്പോയിൽ ലഭിക്കുന്നത്.

ഷെഡ്യൂളുകൾ മുഴുവനായി ഓടിക്കുന്നതിന് രണ്ട് ബസുകളുടെ കുറവുണ്ട്. ബസിന് വലിയ തകരാറുണ്ടായാൽ മാറ്റിവിടാനും മാർഗമില്ല. ഉല്ലാസ യാത്രകളിലൂടെ നല്ല വരുമാനം ഉണ്ടാക്കിയിരുന്ന ഡിപ്പോയിൽ ഇതിനുള്ള സൗകര്യങ്ങളോടെ സൂപ്പർ ഡീലക്‌സ് ബസ് തയ്യാറാക്കിയിരുന്നു. ഇതും മറ്റിടങ്ങളിലേക്കു മാറ്റി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *