പെരിന്തൽമണ്ണ ബ്ലോക്ക് പരിധിയിൽ നാലു വർഷത്തിനകം 2,400 സംരംഭങ്ങൾ തുടങ്ങും

Share to

Perinthalmanna Radio
Date: 16-12-2023

പെരിന്തൽമണ്ണ : സ്റ്റാർട്ട് അപ്പ് വില്ലേജ് സംരംഭകത്വ പദ്ധതി (എസ്.വി.ഇ.പി.) പ്രകാരം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിൽ അടുത്ത നാലുവർഷത്തിനകം 2,400 സംരംഭങ്ങൾ തുടങ്ങുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ പറഞ്ഞു.

2024-25 വർഷത്തെ പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ മുഖേന നടപ്പാക്കുന്നതാണ് പദ്ധതി.

സംരംഭങ്ങളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് മുൻഗണനയുണ്ടാകും. നടത്തിപ്പിന് ആവശ്യമായ ഫെസിലിറ്റർമാരെ നിയമിക്കുന്നതിന് വിജ്ഞാപനമായിട്ടുണ്ട്. വിവര വിജ്ഞാനം, ശുചിത്വം, കുടിവെള്ളം, പരമ്പരാഗത ഊർജ്ജസ്രോതസ്സുകൾ എന്നീ മേഖലകളിൽ സംരഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നാലുവർഷത്തിനുള്ളിൽ 6.5 കോടി രൂപയോളം ഇതിനായി ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കുമെന്ന് യോഗം ഉദ്ഘാടനംചെയ്ത് ബ്ലോക്ക് പ്രസിഡന്റ് എ.കെ. മുസ്തഫ പറഞ്ഞു.

വനിതാ ശാക്തീകരണ പരിപാടികളിലായി കൂടുതൽ സൗജന്യ പരിശീലന പദ്ധതികൾ നടപ്പാക്കും. അരക്കുപറമ്പിലെ വ്യവസായ എസ്റ്റേറ്റിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് മുൻഗണന നൽകും. സംരംഭകത്വ മേഖലയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കാനും തീരുമാനിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആസൂത്രണസമിതി ഉപാധ്യക്ഷൻ അമീർ പാതാരി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി കെ. പാർവതി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ബിനുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പദ്ധതി രൂപവത്കരണ വർക്കിങ് ഗ്രൂപ്പ് യോഗം നടത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *