പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സഹകരണ ഭവന് തറക്കല്ലിട്ടു

Share to

Perinthalmanna Radio
Date: 16-12-2024

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നിർദ്ധനരായ ‘എ’ ക്ലാസ് മെമ്പർമാർക്ക് സൗജന്യമായി നിർമ്മിച്ചു നൽകുന്ന 28-ാമത്തെ സഹകരണ ഭവൻ പാതാക്കര തോട്ടക്കര സരസ്വതി കൊളങ്ങര എന്നവരുടെ വീടിൻ്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് കൊണ്ട് ബഹു.നജീബ് കാന്തപുരം എം.എൽ.എ. അവർകൾ  നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, കെ.പി.സി.സി. സെക്രട്ടറി വി.ബാബുരാജ്, മുനിസിപ്പൽ കൗൺസിലർമാരായ പത്തത്ത് ജാഫർ, നിഷ സുബൈർ പച്ചീരി,  ബാങ്ക് സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ, കരീം പാറയിൽ, പച്ചീരി സുബൈർ, ഗോപാലൻ എന്നിവർ സംബന്ധിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *