പെരിന്തൽമണ്ണ ബ്ലോക്ക്തല കേരളോത്സവം; അങ്ങാടിപ്പുറം പഞ്ചായത്ത്  ചാമ്പ്യൻമാർ

Share to

Perinthalmanna Radio
Date: 16-12-2024

പെരിന്തൽമണ്ണ : ബ്ലോക്ക്തല കേരളോത്സവത്തിൽ കലാകായിക ഇനങ്ങളിൽ അങ്ങാടിപ്പുറം പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. തുടർച്ചയായി മൂന്നാംതവണയാണ് അങ്ങാടിപ്പുറം ഓവറോൾ ചാമ്പ്യൻമാരാകുന്നത്. രണ്ടാംസ്ഥാനം പുലാമന്തോളും മൂന്നാംസ്ഥാനം മേലാറ്റൂരും നേടി.

സമാപനസമ്മേളനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനംചെയ്തു. താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് സോഫിയ അധ്യക്ഷനായി. വിവിധ ഇനങ്ങളിൽ സമ്മാനാർഹരായവർക്കുള്ള ട്രോഫികൾ പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. ആയമു, നജ്മ തബ്ഷീറ, അസീസ് പടിക്കാട് എന്നിവർ വിതരണംചെയ്തു.

ക്ലബ് കാറ്റഗറിയിൽ എഫ്.എഫ്.സി. പാറക്കടവ്, പുലാമന്തോൾ മരിയൻ അക്കാദമി പരിയാപുരം, സിറ്റിബോയ്സ് മേലാറ്റൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ പ്രബീന ഹബീബ്, നാലകത്ത് ഷൗക്കത്ത്, കെ.ജി. മുഹമ്മദ് നയിം, ഇ.ഒ. രാഗേഷ് എന്നിവർ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *