അങ്ങാടിപ്പുറം ഗാന്ധിനഗർ കോളനിയിൽ തെരുവുനായ ശല്യം രൂക്ഷം

Share to


Perinthalmanna Radio
Date: 16-12-2025

അങ്ങാടിപ്പുറം : ഐഎച്ച്ആർഡി സ്കൂൾ, മൗലാനാ നഴ്സിങ് കോളജ് എന്നിവ സ്ഥിതി ചെയ്യുന്ന ഗാന്ധിനഗർ കോളനിയിൽ തെരുവുനായ ശല്യം രൂക്ഷമായി. 40 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഈ ഭാഗങ്ങളിൽ തെരുവു നായ്ക്കളെ ഭയന്ന് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. രാത്രിയിലാണ് കൂടുതലായും നായ്ക്കൾ കൂട്ടത്തോടെ വഴിയിൽ ഇറങ്ങുന്നത്.

ഐഎച്ച്ആർഡി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ, മൗലാനാ നഴ്സിങ് കോളജിലേക്ക് പോകുന്ന വിദ്യാർഥികൾ, തൊട്ടടുത്തുള്ള ജുമാ മസ്ജിദിലേക്ക് എത്തുന്ന വിശ്വാസികൾ, കോളനിയിൽ താമസിക്കുന്ന കുടുംബങ്ങൾ ഇവരെല്ലാം കടന്നുപോകുന്ന വഴിയിലാണ് കൂട്ടമായി നായ്ക്കൾ സംഘടിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് റസിഡൻസ് അസോസിയേഷൻ ഒട്ടേറെ പരാതികൾ പഞ്ചായത്ത് അധികൃതർക്ക് നേരത്തെ നൽകിയിരുന്നു .എന്നാൽ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. കോടതിയുടെ നിർദേശം ഉണ്ടായിട്ടുപോലും തെരുവുനായ്ക്കളെ പിടികൂടാൻ യാതൊരു സംവിധാനവും ഉണ്ടായില്ലന്നാണ് പ്രദേശവാസികൾ പറയുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *